വിവാഹം സ്വര്‍ഗത്തിലാണെന്നു പറയുമെങ്കിലും ആകാശത്തു പറന്നുകൊണ്ടൊരു കല്യാണം. അതേ, വിമാനത്തില്‍ വിവാഹാഘോഷം. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായി പോപ്ലി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ദിലീപ് പോപ്ലിയുടെ മകളുടെ വിവാഹമാണ് വിമാനത്തില്‍ നടന്നത്. 30,000 അടി ഉയരത്തില്‍ ആകാശത്തു പറന്നുകൊണ്ടു നടത്തിയ വിവാഹത്തിന്റെ വീഡിയോ വൈറലായി. ദിലീപിന്റെ മകള്‍ വിധി പോപ്ലിയും ഹൃദേഷം സൈനാനിയും തമ്മിലാണു വിവാഹിതരായത്. 350 അതിഥികളാണ് വിമാനത്തില്‍ പറന്നുകൊണ്ടുള്ള വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പാട്ടും നൃത്തവുമായി ആഘോഷമാക്കി. വിവാഹത്തിനായി ജെറ്റെക്സ് ബോയിങ് 747 വിമാനം ദുബൈയില്‍നിന്ന് ഒമാനിലേക്ക് മൂന്നു മണിക്കൂര്‍ പറന്നു. ഇതിനിടയിലാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. വിവാഹ ചടങ്ങുകള്‍ക്കു വിമാനത്തില്‍ പ്രത്യേക വേദി തയാറാക്കിയിരുന്നു. 29 വര്‍ഷം മുമ്പ് വിധി പോപ്ലിയുടെ അച്ഛന്റെ വിവാഹവും വിമാനത്തിലായിരുന്നു. 1994 ല്‍ പോപ്ലി ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയായിരുന്ന ലക്ഷമണ് പോപ്ലി മകന് ദിലീപിന്റെയും സുനിതയുടെയും വിവാഹം നടത്തിയത് എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു.
ആകാശത്തു കല്യാണം
