കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്തെഴുതി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023-24 സാമ്പത്തിക വര്‍ഷം ലഭിക്കേണ്ടിയിരുന്ന 637 കോടിയുടെ ക്യാഷ് ഗ്രാന്റും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം ഗഡുവും അനുവദിച്ച് നല്‍കണമെന്ന് മന്ത്രി കത്തിൽ അഭ്യര്‍ത്ഥിച്ചു. എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍,പാലിയേറ്റീവ് കെയര്‍, ഡയാലിസിസ്, തുടങ്ങിയ വിവിധ വിഭാഗങ്ങൾക്ക് പലവിധ ബുദ്ധിമുട്ടുകളും നേരിടുന്നു. കേരളത്തിലെ അർഹമായ കേന്ദ്ര വിഹിതം ലഭിക്കാത്തതുകൊണ്ടാണ് ഇതെന്നും മന്ത്രി കത്തിൽ വ്യക്തമാക്കി. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഇവ എല്ലാം പ്രവർത്തിക്കുന്നത്. അതിനാൽ എത്രയും വേഗം തുക അനുവദിച്ചു നൽകണമെന്ന് മന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.
കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്തെഴുതി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
