ശ്രീകണ്ഠാപുരം നഗരസഭ കഴിഞ്ഞ വെള്ളിയാഴ്ച്ച ചേർന്ന യോഗത്തിൽ നവകേരള സദസിനായി അരലക്ഷം രൂപ നൽകാൻ തീരുമാനിച്ചിരുന്നു. 18 യുഡിഎഫ് അംഗങ്ങളിൽ 17 പേരും തീരുമാനത്തെ പിന്തുണച്ചു. യുഡിഎഫ് ഭരിക്കുന്ന നഗരസഭ പിരിവ് നൽകുന്നത് ചര്‍ച്ചയായതോടെ പിരിവ് നൽകേണ്ടെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. അത് അനുസരിച്ച് പ്രത്യേക കൗൺസിൽ യോഗം വിളിച്ചു ചേർക്കുകയും നവകേരള സദസ്സിനായി രൂപ നൽകാനിരുന്ന തീരുമാനം പിൻവലിക്കുകയും ചെയ്തു.
തീരുമാനം തിരുത്തി ശ്രീകണ്ഠാപുരം നഗരസഭ
