കൊടകര കുഴൽപ്പണക്കേസിൽ പണം കവർച്ച ചെയ്തവരും ചിലവാക്കിയവരുമായ 23 പേർ മാത്രം ഇ ഡി കേസിൽ പ്രതികളാകുമ്പോൾ ബി ജെ പി ബന്ധം ആവർത്തിക്കുകയാണ് തുടരന്വേഷണ റിപ്പോർട്ടിലും സംസ്ഥാന പൊലീസ്. ആറ് കോടി രൂപ കള്ളപ്പണം തൃശൂർ ബി ജെ പി ഓഫീസിൽ എത്തിച്ചിരുന്നുവെന്ന തിരൂർ സതീശിന്റെ വെളിപ്പെടുത്തലും പ്രത്യേക അന്വേഷണ സംഘം ശരിവയ്ക്കുന്നു. പൊലീസിന്റെ അന്വേഷണ പരിധിക്ക് അപ്പുറമായതിനാൽ കേന്ദ്ര ഏജൻസികളും തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധന നടത്തണമെന്നും ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് ആവശ്യപ്പെടുന്നു.
തിരൂർ സതീശിന്റെ മൊഴിയിൽ വസ്തുതയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം
