തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ മാനേജ്മെന്റുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും നടത്തിയ ചർച്ചയിൽ മുണ്ടക്കൈ, ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആറ് കോടിയോളം രൂപയുടെ സമാശ്വാസ ധനസഹായം നൽകാൻ തീരുമാനമായി.പുൽപ്പാറ ഡിവിഷനിലെ 33 സ്ഥിരം തൊഴിലാളികൾക്ക് നിയമാനുസൃത ഗ്രാറ്റുവിറ്റി നൽകാനും ഒരു വർഷത്തെ സർവ്വീസിന് 15 ദിവസത്തെ വേതനം എന്ന നിരക്കിൽ റിട്രെഞ്ച്മെന്റ് കോമ്പൻസേഷൻ നൽകുന്നതിനും തീരുമാനിച്ചു.
എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആറ് കോടിയോളം രൂപയുടെ സമാശ്വാസ ധനസഹായം നൽകും
