റാഗിങ് കേസുകള്‍ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങിൽ റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേര്‍ക്കാനുള്ള തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് നിരോധന നിയമം പ്രകാരം സംസ്ഥാനത്തെ കോളേജുകളിൽ പ്രത്യേക നിയമങ്ങൾ രൂപീകരിക്കണമെന്നും സർക്കാരിനും പ്രവർത്തന ഗ്രൂപ്പ് രൂപീകരിക്കാമെന്നും പ്രത്യേക ബെഞ്ച് നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം നൽാനും കോടതി നിര്‍ദേശിച്ചു. ജില്ല- സംസ്ഥാന തല റാഗിങ് നിരോധന കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ രേഖാമൂലം ഉറപ്പ് വരുത്തണമെന്നും ജില്ല- സംസ്ഥാന കമ്മിറ്റികൾ ഇതുവരെ രൂപീകരിച്ചിട്ടില്ലെങ്കിൽ എത്രസമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിക്കണമെന്നും നിലവിലുള്ള റാഗിങ് നിരോധന നിയമങ്ങള്‍ പരിശോധിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേര്‍ക്കാനുള്ള തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്
