ഫിഫ ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി ദക്ഷിണ കൊറിയ. പൊരുതി കളിച്ച ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കൊറിയ പരാജയപ്പെടുത്തിയത്. രണ്ടാം പാതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ആദ്യം ചെക്ക് റിപ്പബ്ലിക്ക് ലീഡ് എടുത്തെങ്കിലും കൊറിയ രണ്ട് ഗോള്‍ തിരിച്ചടിച്ചു. ഹ്വാങ് ഇന്‍-ബെയോം, ഓഹ് ഹ്യൂയോന്‍-ഗ്യൂ എന്നിവരാണ് കൊറിയയുടെ ഗോളുകള്‍ നേടിയത്. ലാഡിസ്ലാവ് ക്രെജ്‌സിയുടെ വകയായിരുന്നു ചെക്കിന്റെ ഏക ഗോള്‍.
ഫിഫ ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി
