എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ 1455.14 കോടി രൂപയാണ് അറ്റാദായം. 2024-25 ല്‍ 1302.88 കോടി രൂപയായിരുന്നു. 11.69% വളര്‍ച്ച. എക്കാലത്തെയും ഉയര്‍ന്ന മൊത്ത ബിസിനസും നേടി. 2,23,620 കോടി രൂപ. പ്രവര്‍ത്തന ലാഭത്തിലും റെക്കോര്‍ഡ് നേട്ടമുണ്ട്. 2,373 കോടി രൂപ. പലിശയിതര വരുമാനമായി നേടിയ 2,009 കോടി രൂപയും ചരിത്ര നേട്ടമാണ്. 45% ലാഭവിഹിതവും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 0.92 ശതമാനത്തില്‍ നിന്നു 0.29 ശതമാനമായി കുറഞ്ഞു. റീട്ടെയ്ല്‍ നിക്ഷേപം 1,04,750 കോടി രൂപയില്‍ നിന്ന് 1,20,116 കോടി രൂപയായി. 14.67% വര്‍ധന. എന്‍ആര്‍ഐ നിക്ഷേപം 31,602 കോടി രൂപയില്‍ നിന്നു 11.92% വര്‍ധിച്ചു 35,371 കോടി രൂപയായി. മൊത്ത വായ്പകള്‍ 87,579 കോടി രൂപയില്‍ നിന്ന് 1,00,274 കോടി രൂപയായി; 14.50% വര്‍ധന. സ്വര്‍ണ വായ്പ 16,982 കോടി രൂപയില്‍ നിന്ന് 24,729 കോടി രൂപയായി.
അറ്റാദായത്തില്‍ വളര്‍ച്ചയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
