ഇന്ത്യന്‍ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മത്സരം കടുപ്പിക്കാന്‍ ചൈനീസ് ബ്രാന്‍ഡായ വിവോ പുതിയ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചു. വിവോ എക്‌സ്300 അള്‍ട്രാ, എക്‌സ്300 എഫ്ഇ എന്നീ മോഡലുകളാണ് വിപണി പിടിക്കാനായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറയിലൂടെ ഉപയോക്താക്കളെ കൈയിലെടുക്കുക എന്നതാണ് വിവോ ഈ മോഡലുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എക്‌സ്300 എഫ്ഇ പ്രീമിയം വിഭാഗത്തിലേക്ക് കടക്കുന്നവരെ ഉദ്ദേശിച്ചുള്ള മോഡലാണ്. എക്‌സ്300 അള്‍ട്രയാകട്ടെ പ്രെഫഷണല്‍ ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള വിഭാഗത്തിനായും അവതരിപ്പിച്ചിരിക്കുന്നു. എക്‌സ്300 എഫ്ഇ 79,999 രൂപയില്‍ ആരംഭിക്കുന്നു. 12 ജിബി റാം, 256 ജിബി സ്റ്റോറേജും ഉള്‍ക്കൊള്ളുന്നതാണ് ഈ മോഡല്‍. 12 ജിബി+512ജിബി വേര്‍ഷന്റെ വില 89,999 രൂപയാണ്. വിവോ എക്‌സ്300 അള്‍ട്ര മോഡലിന്റെ വില ആരംഭിക്കുന്നത് 1,59,999 രൂപയിലാണ്. 16 ജിബി+512ജിബി മോഡലിനാണ് ഈ വില. 6500 എംഎഎച്ച് ബാറ്ററിയുമുണ്ട്. വില്പന മേയ് 14 മുതല്‍.
മത്സരം കടുപ്പിക്കാന്‍ രണ്ട് മോഡലുകളുമായി വിവോ
