Untitled design 2026 07 22T193529.364

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്രത്തിന് മുന്നിൽ നിബന്ധനകൾ വെച്ച് സോനം വാങ്ചുക്ക്. കേന്ദ്ര സർക്കാർ നൽകിയ 2 ഉറപ്പുകൾ പാലിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന് സോനം കത്തയച്ചു. നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യം ആലോചിക്കാമെന്നും സർക്കാർ അറിയിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകുന്നത് പരിഗണിക്കാമെന്ന വാഗ്ദാനവും സർക്കാർ നൽകിയിരുന്നു. ഈ രണ്ട് കാര്യങ്ങളും അടിയന്തരമായി നടപ്പാക്കിയാൽ നിരാഹാര സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്നാണ് വാങ്ചുക്ക് കത്തിലൂടെ കേന്ദ്രത്തെ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *