നീറ്റ് നെറ്റ്പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ സീതാറാം യെച്ചൂരി. സംഭവങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നവർ രാജിവെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും, നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തി വിൽക്കുകയാണ്. ഇന്ത്യയുടെ ഭാവി പ്രതീക്ഷകളായ കോടിക്കണക്കിന് കുട്ടികൾ ഇതിലൂടെ ബുദ്ധിമുട്ടിലായി. സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ സീതാറാം യെച്ചൂരി
