‘കുറിവരച്ചാലും കുരിശുവരച്ചാലും…’ മതനിരപേക്ഷതയുടെ കൊടിയടയാളങ്ങളിലൊന്നായി ഈ പാട്ടുമാറിയപ്പോഴും നിയമക്കുരുക്കിലകപ്പെട്ട് ഇരുട്ടില്‍വീണുപോയ ‘മൗനം’ സിനിമ 15 വര്‍ഷത്തിനുശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. സിനിമയ്ക്കുവേണ്ടി വീട് നഷ്ടപ്പെടുത്തിയ ശേഷം അതിനടുത്തുള്ള ഒറ്റമുറിയിലിരുന്ന് സംവിധായകന്‍ സുരേഷ് മച്ചാട് നടത്തിയ ശ്രമമാണ് ഫലം കാണുന്നത്. 2011-ല്‍ ചിത്രീകരിച്ച സിനിമ രണ്ടാംവരവിനായി ഡിജിറ്റിലാക്കിക്കഴിഞ്ഞു. ഇതിനുള്ള പത്തുലക്ഷത്തോളം രൂപ മുടക്കാന്‍ സിയോണ്‍ ഷാജു എന്ന വ്യക്തി തയ്യാറായതോടെയാണ് മൗനത്തിന് പുതുവഴിയൊരുങ്ങിയത്. യേശുദാസിന്റെ പ്രിയഗാനത്തിന്റെ വരികളും ഈണവും എം.ഡി. രാജേന്ദ്രന്റേതാണ്. മാടമ്പ് കുഞ്ഞുകുട്ടന്റെ ‘കോളനി’ എന്ന നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരുന്നത്. സൈജു കുറുപ്പാണ് നായകന്‍. തിലകന്‍, മാടമ്പ്, മുല്ലനേഴി, ഇന്നസെന്റ്, സലിംകുമാര്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും ഇതിലുണ്ട്.
‘മൗനം’ സിനിമ 15 വര്‍ഷത്തിനുശേഷം പ്രദര്‍ശനത്തിന്
