അഭിലാഷ് ആര്‍ നായര്‍ സംവിധാനം നിര്‍വഹിച്ച ‘ഡോസ്’ ഒടിടി റീലിസിസിന് എത്തുന്നു. മെയ് മാസത്തില്‍ തീയേറ്ററുകളില്‍ എത്തിയ ഡോസ് ഒരു മെഡിക്കല്‍ ത്രില്ലര്‍ സിനിമയാണ്. ജൂലൈ 10ന് നാല് ഭാഷകളില്‍ ചിത്രം ഒടിടിയില്‍ എത്തും. ആമസോണ്‍ പ്രൈം, മനോരമ മാക്‌സ്, സിംപ്ലി സൗത്ത്, എപി ഇന്റര്‍നാഷണല്‍ സൗത്ത് സിനിമാസ്, ലയണ്‍സ്ഗേറ്റ് പ്ലേ, ആഹാ എന്നീ ഒടിടി പ്ലാറ്റുഫോമുകളില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ആണ് ചിത്രം സ്ട്രീം ചെയ്യുക. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്. സിജു വില്‍സണ്‍, ദൃശ്യ രഘുനാഥ്, ജഗദിഷ് , അശ്വിന്‍ കുമാര്‍ തുടങ്ങിയരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
