ബംഗാളിലെ ടീസ്ത നദിക്കരയിൽ ഒഴുകി വന്ന മോർട്ടാർഷെൽ പൊട്ടി രണ്ട് മരണം സ്ഥിരീകരിച്ചു.ആറ് പേർക്ക് പരിക്ക്.പ്രളയത്തിൽ ഒഴുകിവന്ന വെടിക്കോപ്പുകളും ആയുധങ്ങളും എടുക്കരുതെന്നും, ഒഴുകിവന്ന നിലയിൽ ആയുധങ്ങൾ കണ്ടാൽ സർക്കാരിനെ അറിയിക്കണമെന്നും,സാക്കോ ചോ തടാക തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും സർക്കാർ നിർദ്ദേശം. അതോടൊപ്പം സിക്കിമിൽ മിന്നൽ പ്രളയത്തിൽ കാണാതായ നൂറിലധികം പേർക്കായി തിരച്ചിൽ തുടരുകയാണ്. ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാാണിപ്പോർട്ട്.
ജാഗ്രതാ നിർദേശവുമായി സിക്കിം സർക്കാർ
