അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്റെ ഔദ്യോഗികമായ രാജി മോഹന്‍ലാലിന് നല്‍കിയെന്ന് നടൻ സിദ്ദിഖ് സ്ഥികരീച്ചു. തനിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണത്തിന്റെ വെളിച്ചത്തിലാണ് രാജിയെന്നും, അതേ സമയം തനിക്കെതിരായ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു. 2016 ല്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ചുവെന്ന് യുവ നടി ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെ നടന് സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനാണ് സിദ്ദിഖ് കത്ത് നല്‍കിയത്.
തനിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണത്തിന്റെ വെളിച്ചത്തിലാണ് രാജിയെന്ന് സിദ്ദിഖ്
