ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഡിജിപി ഓഫിസിനോട് സർക്കാർ അഭിപ്രായം തേടിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രൊസക്ഷൻ ആണ് നിയമോപദേശം നൽകിയത്, നിലവിലെ സാഹചര്യത്തിൽ പരാതി കിട്ടണം എന്ന് നിർബന്ധമില്ല, സർക്കാരിന് ആരോപണം പരിശോധിക്കാം, പോക്സോ ആണെങ്കിൽ നിയമനടപടികൾ തുടങ്ങാം, പൊതു ജന മദ്ധ്യത്തിൽ ഉയർന്നുവന്ന കാര്യങ്ങൾ ശ്രദ്ധയിൽപെട്ട സർക്കാരിന ആവശ്യമായ തുടർ നടപടി എടുക്കാം എന്നാണ് നിയമോപദേശം.
സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം
