രഞ്ജിത്തിന്റെ രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ല എന്നാൽ രഞ്ജിത്തിന്റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ശ്രീലേഖ മിത്ര. നിരവധിപ്പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. രഞ്ജിത്ത് അവസാനത്തെയാളല്ല. രഞ്ജിത്തിനെതിരെ നിയമനടപടിക്ക് ഇല്ല. താന്‍ ഒരു പാത ഈകാര്യത്തില്‍ കാണിച്ചിട്ടുണ്ട്. അതില്‍ പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്നും രഞ്ജിത്ത് രാജിവച്ചതിന് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു ശ്രീലേഖ മിത്ര.
രഞ്ജിത്തിന്റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്ന് ശ്രീലേഖ മിത്ര
