തീക്ഷ്ണമായ കണ്ണുകളും നിശ്ചയദാര്‍ഢ്യത്തോടെയുള്ള മുഖഭാവവുമായി നന്ദിത ബോസായി എത്തിയിരിക്കുകയാണ് ശ്വേത മേനോന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി. സെപ്റ്റംബര്‍ 25നാണ് ചിത്രം തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. സിനിമയിലെ മനോജ് കെ. ജയന്റേയും കലാഭവന്‍ ഷാജോണിന്റേയും ബാബുരാജിന്റേയുമൊക്കെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘ഫേസസ് ഓഫ് കരം’ എന്ന ടാഗ് ലൈനിലാണ് സിനിമയിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ‘ഹൃദയം’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. ചിത്രത്തില്‍ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
‘കരം’ സിനിമയില്‍ നന്ദിത ബോസായി ശ്വേത മേനോന്‍
