സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ മോഡല്‍ നിരയില്‍ നിന്ന് കറ്റാന നിര്‍ത്തലാക്കി. ബ്രാന്‍ഡിന്റെ ഔദ്യോഗിക ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്നും മോഡല്‍ നീക്കം ചെയ്തിട്ടുണ്ട്. 2022 ജൂലൈയില്‍ പുറത്തിറക്കിയ കറ്റാനയ്ക്ക് അതിന്റെ റെട്രോ-മോഡേണ്‍ ഡിസൈനും കരുത്തുറ്റ പ്രകടനവും കാരണം ഒരു പ്രത്യേക സ്ഥാനം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ ഒരു സ്ഥാനം നേടാന്‍ നന്നേ പാടുപെട്ടു എന്ന് തന്നെ പറയാം. രാജ്യത്ത് അരങ്ങേറ്റം കുറിച്ചതിന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് കറ്റാനയെ സുസുക്കി പിന്‍വലിക്കുന്നത്. 13.61 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് കറ്റാനയെ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍ റൂട്ട് വഴിയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്, അതിനു ശേഷം പ്രാദേശികമായി ഇത് അസംബിള്‍ ചെയ്യുകയായിരുന്നു. 11,000 ആര്‍പിഎമ്മില്‍ 150 ബിഎച്പി കരുത്തും 9,250 ആര്‍പിഎമ്മില്‍ 106 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 999 സിസി, ലിക്വിഡ്-കൂള്‍ഡ്, ഇന്‍ലൈന്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം.
വെബ്സൈറ്റില്‍ നിന്നും കറ്റാന നീക്കം ചെയ്ത് സുസുക്കി
