ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയതെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. എന്നാൽ പറഞ്ഞ പണിയെല്ലാം എടുക്കുന്ന ആളാണെന്ന് പിന്നീട് വാർത്താസമ്മേളനത്തിൽ അദ്ദേഹം തന്നെ വ്യക്തമാക്കി എന്നിട്ടും ഈ വാർത്തകൾ തുടരുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പാർട്ടി ഏൽപ്പിച്ച എല്ലാ ചുമതലകളും ചെയ്തു തീർത്തുവെന്ന ആത്മവിശ്വാസമുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും ശോഭ പറഞ്ഞു. പാലക്കാട് മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞതവണത്തേക്കാൾ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കാൻ വി ഡി സതീശനോട് പന്തയം വയ്ക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വിവാദങ്ങളിൽ പ്രതികരണവുമായി ശോഭ സുരേന്ദ്രൻ
