പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വിമർശനത്തിന് മറുപടിയുമായി വനം മന്ത്രി ഷിബു ബേബി ജോൺ. കാട്ടാന ആക്രമണത്തിൽ വനംമന്ത്രിയുടെ സമീപനം നിരുത്തവാദപരമെന്നായിരുന്നു പിണറായി വിജയന്റെ പരിഹാസം എന്നാൽ മുഖ്യമന്ത്രിയും മന്ത്രിയും മാത്രമേ മാറിയിട്ടുള്ളൂ ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ലെന്ന് മന്ത്രി പരിഹസിച്ചു. അതേസമയം ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11കാരനെ സർക്കാർ സംരക്ഷിക്കും. സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി.
പിണറായി വിജയൻറെ വിമർശനത്തിൽ മറുപടിയുമായി ഷിബു ബേബി ജോൺ
