ദില്ലി ഹൈക്കോടതി സിബിഎസ്ഇ മൂല്യനിർണയത്തിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ് നല്കി. ഓണ്‍ സ്ക്രീൻ മാർക്കിങ് സംവിധാനം ചോദ്യം ചെയ്ത് എൻ എസ് യു നൽകിയ ഹർജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 12ന് ഹർജി വീണ്ടും പരിഗണിക്കും. പ്ലസ്ടു പരീക്ഷയ്ക്ക് ഒരു മാസം മുൻപാണ് ദില്ലിയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒഎസ്എം പരിഷ്ക്കരണത്തിനുള്ള ട്രയൽ റൺ നടത്തിയത്. ഉത്തക്കടലാസുകൾ തയ്യാറാക്കി ഓൺ സ്ക്രീൻ മാർക്കിംഗ് വഴി മൂല്യനിർണ്ണയം നടത്തുന്ന രീതി പരീക്ഷിച്ചു നോക്കിയെങ്കിലും തുടക്കത്തിൽ തന്നെ സാങ്കേതിക പ്രശ്നങ്ങളാണ് ഉണ്ടായത്.
സിബിഎസ്ഇ മൂല്യനിർണയത്തിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ്
