മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എസ്എഫ്ഐ. കോളേജിൽ ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ വേണ്ടി എസ്എഫ്ഐ സമരം നടത്തിയെന്നത് വ്യാജപ്രചരണമാണെന്നും, അത്അവസാനിപ്പിക്കണമെന്നും എസ്എഫ്ഐ പ്രസ്താവനയിറക്കി. പ്രത്യേക മതവിഭാഗത്തിൻ്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എസ്എഫ്ഐ സമരം സംഘടിപ്പിച്ചിട്ടില്ല.രണ്ട് വിദ്യാർഥികൾ പ്രാർഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ ഒരു ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും പ്രിൻസിപ്പാൾ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധം എസ്എഫ്ഐയുടെ തലയിൽ കെട്ടിവെക്കുകയാണ് എന്നും അവർ ആരോപിച്ചു.
മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എസ്എഫ്ഐ
