നടൻ നിവിൻ പോളിക്കെതിരെയുള്ള ബലാത്സംഗ കേസില്‍ ഗുരുതരവകുപ്പുകൾ ചുമത്തി. ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്. കോതമംഗലം ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെന്ന് യുവതി പരാതിയിൽ പറയുന്നു.കേസിൽ ആറ് പ്രതികളാണുള്ളത് . നിവിൻ പോളി ആറാം പ്രതിയാണ്. ശ്രേയ ഒന്നാം പ്രതി, രണ്ടാം പ്രതി നിർമാതാവ് എ കെ സുനിൽ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ, എന്നിവർക്കൊപ്പം നിവിൻ പോളിയും തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ പല ദിവസങ്ങളിലായി ബലാത്സംഗം ചെയ്തെന്നാണ് യുവതി പറയുന്നത്.
നടൻ നിവിൻ പോളിക്കെതിരെയുള്ള ബലാത്സംഗ കേസില്‍ ഗുരുതരവകുപ്പുകൾ ചുമത്തി
