കണ്ണിൽ ചോരയില്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ സർക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണ്. സർക്കാരിന്റെ പക്കൽ പണമില്ലെന്നും എന്നാൽ ധൂത്ത് നടത്താൻ പണമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കേരളീയം’ ധൂർത്ത് അവസാനിക്കും മുമ്പ് നവകേരള സദസ്സിന്റെ പേരിൽ മറ്റൊരു ധൂർത്ത് കൂടി. പോക്കറ്റിൽ അഞ്ചു പൈസ ഇല്ലാത്തപ്പോൾ ഈ മാമാങ്കം നടത്തുന്നത് എന്തിന്? എന്ത് ന്യായീകരണമാണ് സർക്കാരിനുള്ളത്?, പാർട്ടിയുടെ പാർലമെന്റ് തെരഞ്ഞെടുപ്പിൻ്റെ പേരിൽ നടത്തുന്ന പ്രചാരണമാണിത്. ഇനിയും കർഷക ആത്മഹത്യകൾ ഉണ്ടാകുമോ എന്ന ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണിൽ ചോരയില്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല
