കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ പ്രതികരിച്ച് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. കൃഷി ചെയ്യുന്ന കർഷകനുള്ള വില കേരളത്തിൽ നശിച്ചു. കർഷകന് ഒരു വിലപോലും ഇല്ല. കേരളത്തിൽ നെല്ല് കൃഷി ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല, തമിഴ് നാട്ടിൽ കൃഷി ചെയ്യുന്നുണ്ടെങ്കിൽ നമുക്ക് ഇവിടെ അരി കിട്ടുമെന്നാണ് കൃഷിമന്ത്രി പറയുന്നതെന്നും കൃഷ്ണ പ്രസാദ് വിമർശിച്ചു. മൂന്ന് വർഷം മുമ്പുള്ള നെല്ലിന്റെ 26 രൂപയെന്നത് ഇപ്പോൾ അത് 68 രൂപ വരെയായി. നമ്മൾ ചോറാണ് കൂടുതൽ കഴിക്കുന്നത്. കിട്ടുന്ന പൈസകൾ വകമാറ്റി കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ബാങ്കുകളുമായുള്ള എഗ്രിമെന്റ് പുറത്തുകൊണ്ടുവരണം. സിനിമാക്കാരൻ എന്ന് പറഞ്ഞാൽ പോലും 16 വർഷമായി ഞാനൊരു കർഷകനാണ്. ഞാൻ മണ്ണിൽ ഇറങ്ങി പ്രവർത്തിക്കുന്ന ഒരാളാണ്. അല്ലാതെ കരയ്ക്ക് ഇരുന്ന് കൃഷി ചെയ്യുന്ന ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ പ്രതികരിച്ച് നടനും കർഷകനുമായ കൃഷ്ണപ്രസാദ്
