അറ്റാദായത്തില്‍ 74 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ത്രൈമാസ ഫലം പുറത്തുവിട്ടു. റിഫിനിറ്റീവ് ഐബിഇ എസ് ഡാറ്റ പ്രകാരം, ബാങ്കിന്റെ ജൂണ്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ അറ്റാദായം 132.64 ബില്യണ്‍ ഇന്ത്യന്‍ രൂപയായി ഉയര്‍ന്നു. നിക്ഷേപം 9.99 ശതമാനം ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 14 മുതല്‍ 16 ശതമാനം വായ്പാ വളര്‍ച്ച കൈവരിക്കാന്‍ ലക്ഷ്യമിടുന്നു. ഒക്ടോബര്‍ ഏഴ് വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ വായ്പാ വളര്‍ച്ചയില്‍ 17.95 ശതമാനം വാര്‍ഷിക കുതിപ്പ് രേഖപ്പെടുത്തിയാതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡാറ്റ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ നിക്ഷേപ വളര്‍ച്ച 9.63 ശതമാനം ആയിരുന്നു. എസ്ബിഐയുടെ മുഖ്യ അറ്റ പലിശ മാര്‍ജിന്‍ കഴിഞ്ഞ വര്‍ഷം 3.50 ശതമാനത്തില്‍ നിന്ന് 3.55 ശതമാനമായി മെച്ചപ്പെട്ടു.
അറ്റാദായത്തില്‍ 74 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി എസ്ബിഐ
