ത്രികോണ മത്സരം തൃശ്ശൂരിൽ മാത്രമാണെന്നും സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിന് വൻ വിജയം ഉണ്ടാകും. ഏതെങ്കിലും തരത്തിൽ തോൽവിയുണ്ടായാൽ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കേരളത്തിൽ നിന്ന് ഇടത് എംപിമാര്‍ ജയിച്ചാൽ അവര്‍ കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമെന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധിക്കെതിരെയാണ് ബിജെപിയും മുഖ്യമന്ത്രിയും സംസാരിക്കുന്നത്. എല്ലാ പ്രസ്താവനകളും ഒരേ സ്ഥലത്താണ് തയ്യാറാക്കുന്നത്. അൻവറിന്റെ പ്രസ്താവന പോലും മുഖ്യമന്ത്രി പിന്താങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് വിഡി സതീശൻ
