പാർട്ടിയിൽ വലിയ എതിർപ്പില്ലെന്ന് കണ്ടപ്പോൾ ആക്രമണത്തിന് ശക്തി കൂട്ടിയിരിക്കയാണെന്നും ആര് ചതിപ്രയോഗം നടത്തിയാലും സമസ്തക്ക് ഒന്നും സംഭവിക്കില്ലെന്നും സമസ്ത നേതാവ് അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കിൽ കുറിച്ചു. സമസ്തയേയും സമസ്ത നേതാക്കളെയും ഇടക്കിടെ കൊട്ടുന്നത് പി എം എ സലാമിന്റെയും കെ എം ഷാജിയുടെയും മുഖ്യ തൊഴിലാണെന്നും അബ്ദുൾ ഹമീദ് വിമർശിച്ചു . സമസ്തയുടെ അധ്യക്ഷനെ നിരന്തരം ഇവർ വേട്ടയാടുന്നുവെന്നും സമസ്തയുടെ ആദർശത്തോട് ഇവർക്ക് അരിശമാണെന്നും കൂടാതെ മുസ്ലിംലീഗ് നേതൃത്വത്തിൽ നുഴഞ്ഞ് കയറി പാർട്ടി സ്ഥാനം ദുരുപയോഗം ചെയ്ത് സമസ്തയെ ആക്രമിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അബ്ദുൾ ഹമീദ് വിമർശിച്ചു.
പിഎംഎ സലാമിനും കെഎം ഷാജിക്കും എതിരെ സമസ്ത നേതാവ്
