തിയേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ സൈജു കുറുപ്പ് ചിത്രം മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ‘ഹരിവരാസനം’ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളികള്‍ക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സാള്‍ട്ട് മാംഗോ ട്രീ, തൃശൂര്‍ പൂരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജേഷ് നായര്‍ ഹരിവരാസനത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തിന്റ രചന നിര്‍വഹിക്കുന്നത് ഡോ.അമ്പാടി. കെ ആണ്. സൈജു കുറുപ്പിനോടൊപ്പം തെന്നിന്ത്യയിലെ പ്രഗത്ഭ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ അവസാന ഘട്ടത്തിലാണ് അണിയറപ്രവര്‍ത്തകര്‍. മാളികപ്പുറത്തിനു ശേഷം രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
