ഉപഭോക്താക്കള്‍ക്കായി ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് പ്ലാറ്റ്‌ഫോമുകളില്‍ പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ മെറ്റ. ഇന്‍സ്റ്റഗ്രാം പ്ലസ്, ഫെയ്‌സ്ബുക്ക് പ്ലസ്, വാട്‌സാപ്പ് പ്ലസ് എന്നിങ്ങനെയാണ് പുതിയ പെയ്ഡ് പ്ലാനുകള്‍ അറിയപ്പെടുക. നിലവിലുള്ള അക്കൗണ്ട് വെരിഫിക്കേഷനും സപ്പോര്‍ട്ടും നല്‍കുന്ന ‘മെറ്റാ വെരിഫൈഡ്’ സംവിധാനം ഇതിനൊപ്പം തന്നെ നിലനില്‍ക്കും. പെയ്ഡ് പ്ലാനുകളുടെ നിരക്കുകള്‍ ഇപ്രകാരമാണ്. ഇന്‍സ്റ്റഗ്രാം പ്ലസിന് പ്രതിമാസം 3.99 ഡോളര്‍, ഫെയ്‌സ്ബുക്ക് പ്ലസിന് പ്രതിമാസം 3.99 ഡോളര്‍, വാട്‌സാപ്പ് പ്ലസിന് പ്രതിമാസം 2.99 ഡോളര്‍. ലോകമെമ്പാടും മെറ്റാ പ്ലാറ്റ്‌ഫോമുകളിലെ ഉപഭോക്താക്കളുടെ എണ്ണം അതിന്റെ പരമാവധി പരിധിയിലേക്ക് അടുക്കുകയാണ്. ഈ സാഹചര്യത്തില്‍ പരസ്യങ്ങളില്‍ നിന്ന് മാത്രമുള്ള വരുമാനത്തെ ആശ്രയിക്കാതെ, വരുമാന സ്രോതസുകള്‍ വിപുലീകരിക്കുക എന്നതാണ് ഇതിലൂടെ മെറ്റാ ലക്ഷ്യമിടുന്നത്.
