1 39

മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് സ്വര്‍ണപ്പണയ വായ്പയില്‍ 50.4 ശതമാനത്തിന്റെ വര്‍ധന. 18.6 ലക്ഷം കോടി രൂപയായാണ് സ്വര്‍ണപ്പണയ വായ്പ ഉയര്‍ന്നത്. 2025ല്‍ സ്വര്‍ണവിലയില്‍ 80 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലാണ് സ്വര്‍ണപ്പണയത്തില്‍ റെക്കോഡ് കുതിപ്പ് പ്രകടമായത്. 2026 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ സ്വര്‍ണപ്പണയ വായ്പകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 115 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 7.6 ലക്ഷം കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പയാണ് ഇക്കാലയളവില്‍ നടന്നത്. മുത്തൂറ്റ്, മണപ്പുറം, ഐഐഎഫ്എല്‍ തുടങ്ങിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് ഈ കുതിപ്പിന് നേതൃത്വം നല്‍കിയത്. ഇവരുടെ വിപണി വിഹിതം 2025 സാമ്പത്തിക വര്‍ഷത്തിലെ 28 ശതമാനത്തില്‍ നിന്ന് 2026 സാമ്പത്തിക വര്‍ഷത്തില്‍ 40 ശതമാനമായി ഉയര്‍ന്നു. അതേസമയം, ഈ രംഗത്ത് മുന്‍പന്തിയിലായിരുന്ന പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 41 ശതമാനത്തില്‍ നിന്ന് 34 ശതമാനമായി കുത്തനെ ഇടിഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *