റിലീസ് ചെയ്ത് ഏഴ് നാളുകള്‍ പിന്നിടുമ്പോള്‍ ‘ദൃശ്യം 3’ ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയിലധികം നേടിക്കഴിഞ്ഞു. ഇതില്‍ പകുതിയോളം വിദേശത്തുനിന്നുള്ള കളക്ഷനാണ് എന്നതാണ് കൗതുകം. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 10 മില്യണ്‍ ഡോളറിലധികമാണ് (96 കോടി രൂപ) ചിത്രം ഇതിനകം നേടിയത്. ദൃശ്യം 3യും 200 കോടി ക്ലബ്ബിലെത്തിയതോടെ മോഹന്‍ലാലും പുതിയൊരു റെക്കോഡ് ഇട്ടിരിക്കുകയാണ്. നേരത്തെ എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളും മോഹന്‍ലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയിരുന്നു. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ ഉണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. അതേസമയം, അജയ് ദേവ്ഗണ്‍ നായകനായ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.
200 കോടി ക്ലബ്ബിലെത്തി ‘ദൃശ്യം 3’
