മൂര്‍ച്ചയേറിയ ഒരു കത്തി കൊലപാതകത്തിലൂടെ സ്വയം നീതി നടപ്പിലാക്കിയതിനാല്‍ കുറ്റം ചുമത്തപ്പെട്ട ഒരു പേരില്ലാ കുറ്റവാളി. മതത്തിന്റെ പേരിലുണ്ടായ കൊലപാതകത്തില്‍ കുറ്റവാളിയാക്കപ്പെട്ട നിരപരാധിയായ ഒരു ജെ.എന്‍.യു. വിദ്യാര്‍ത്ഥി, നിരോധിച്ച പുസ്തകം കൈയില്‍ വെച്ചതിന് ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ഒരാള്‍, ദേശദ്രോഹത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ഒരു കവി… ഇങ്ങനെ അഴികള്‍ക്കുള്ളിലെ ഇരുട്ടുകൊണ്ടെഴുതിയ ഒന്‍പതു ജയില്‍ക്കഥകളുള്‍പ്പെടെ പതിമൂന്നു ചെറുകഥകളും ഭീകരമായ വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങള്‍ തിളച്ചുമറിഞ്ഞുതൂവുന്ന ആല്‍ബം എന്ന നാടകവും. സച്ചിദാനന്ദന്റെ എണ്‍പതാം പിറന്നാളിന് പുറത്തിറങ്ങുന്ന കഥാസമാഹാരം. ‘ആല്‍ബം’. കെ.സച്ചിദാനന്ദന്‍. മാതൃഭൂമി. വില 104 രൂപ.
ആല്‍ബം
