പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പുതിയ തലമുറ ടിയാഗോ പുറത്തിറക്കി. 4.69 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. സ്മാര്‍ട്ട്, പ്യുവര്‍, പ്യുവര്‍+, പ്യുവര്‍+ എ, ക്രിയേറ്റീവ്, ക്രിയേറ്റീവ്+ എന്നി ആറ് വേരിയന്റുകളില്‍ ഈ പുതിയ ഹാച്ച്ബാക്ക് ലഭ്യമാണ്. പാംഗോങ് പള്‍സ്, വാരണാസി വൈബ്രന്‍സ്, സോബോ സര്‍ജ് എന്നീ പുതിയ നിറങ്ങളും കാര്‍ വാഗ്ദാനം ചെയ്യുന്നു. പ്യുവര്‍ ഗ്രേ, പ്രിസ്റ്റൈന്‍ വൈറ്റ്, ഡേടോണ ഗ്രേ എന്നി നിറങ്ങള്‍ക്ക് പുറമേയാണിത്. 85 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പരിചിതമായ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. 5-സ്പീഡ് മാനുവല്‍, എഎംടി എന്നി ഗിയര്‍ബോക്സ് ഓപ്ഷനുകളും ലഭ്യമാണ്. ഇതൊടൊപ്പം ടിയാഗോ ഇവിയും ടിയാഗോ സിഎന്‍ജിയും അവതരിപ്പിച്ചിട്ടുണ്ട്. ടിയാഗോ ഇവിക്ക് 4.69 ലക്ഷം രൂപ മുതലും സിഎന്‍ജി പതിപ്പിന് 5.79 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്.
പുതിയ നിറങ്ങളില്‍ പുതു തലമുറ ടിയാഗോ
