ലോകത്ത് മനസാക്ഷി മരവിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ. പലസ്തീനിൽ എണ്ണാൻ കഴിയാത്ത വിധം മനുഷ്യക്കുരുതി നടക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പലസ്തീന് ജനതക്ക് ഐക്യദാർഢ്യമായി മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന മനുഷ്യാവകാശ മഹാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രമാണ് ഇസ്രായേലെന്നും, ഇസ്രായേലിനെ നല്ല നടപ്പ് ശീലിപ്പിക്കാൻ ലോകരാജ്യങ്ങൾ തയാറാകണമെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.
ലോകത്ത് മനസാക്ഷി മരവിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ
