വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം തയ്യാറാക്കിയ നിവേദനത്തിൽ യുഡിഎഫ് എംപിമാര്‍ ഒപ്പിടാത്തതിനെ ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്പോര്. പണം നൽകാത്ത കേന്ദ്ര നടപടിയാണ് കേരളത്തെ ഞെരുക്കുന്നതെന്ന് സര്‍ക്കാര്‍ വാദിച്ചു. ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. അതേസമയം, സത്യാവസ്ഥ പുറത്തറിയിക്കാന്‍ അവസരമൊരുക്കിയതിന് പ്രതിപക്ഷത്തിന് നന്ദിയെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. സാമ്പത്തിക മേഖലയില്‍ ശ്വാസം മുട്ടലാണെന്ന് നിയമസഭയില്‍ പറഞ്ഞ കെ എന്‍ ബാലഗോപാല്‍, കേന്ദ്ര വിഹിതത്തില്‍ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും പ്രതികരിച്ചു.
നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്പോര്
