regal

കേരളത്തിലെ ഏറ്റവും വലിയ ജ്വല്ലറി മാനുഫാക്ചററും ഹോള്‍സെയിലറുമായ റീഗല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം നാളെ രാവിലെ 10 മണിക്ക് ഇടപ്പള്ളി എന്‍.എച്ച്. ബൈപ്പാസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. പ്രശസ്ത ചലച്ചിത്രതാരവും ബ്രാന്‍ഡ് അംബാസഡറുമായ മഞ്ജു വാര്യര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

കൊച്ചിയുടെ ഷോപ്പിംഗ് മാപ്പില്‍ ഇടപ്പള്ളിയെ ഒരു പ്രധാന ജ്വല്ലറി ഡെസ്റ്റിനേഷനായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിലവിലുള്ള ഷോറൂമിന് പകരം ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് അനുഭവം ഉപഭോക്താകള്‍ക്ക് സമ്മാനിക്കുന്ന തരത്തിലാണ് ഈ പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ലൈറ്റ്വെയ്റ്റ് വെഡ്ഡിംഗ് കളക്ഷനുകള്‍, പരമ്പരാഗത കേരളീയ ആഭരണങ്ങള്‍, ബോംബെ-കൊല്‍ക്കത്ത ഡിസൈനുകള്‍, ചെട്ടിനാട്, നഗാസ്, ആന്റിക്, പൊല്‍ക്കി കളക്ഷനുകള്‍ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയൊരുക്കിയിട്ടുണ്ട്.

കൂടാതെ, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട്സ്, അണ്‍കട്ട് ഡയമണ്ടുകള്‍, പ്രെഷ്യസ് സ്റ്റോണ്‍, പ്രീമിയം പ്ലാറ്റിനം, 18K & 14K ആഭരണങ്ങള്‍ എന്നിവയുടെ വലിയ നിരതന്നെ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഉയര്‍ന്നുവരുന്ന സ്വര്‍ണ്ണവിലയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകാന്‍ അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും ലഭ്യമാണ്.

പതിറ്റാണ്ടുകളുടെ വിശ്വാസ്യതയുള്ള റീഗല്‍ ജ്വല്ലേഴ്‌സിന്റെ ഈ പുതിയ ചുവടുവെയ്പ്പ് കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും ആഭരണപ്രേമികള്‍ക്ക് ലോകോത്തരമായ വേറിട്ടൊരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വിബിന്‍ ശിവദാസ് പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *