രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നത് വർഗീയ താത്പര്യങ്ങൾക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല. ഇന്ത്യയും ഹിന്ദുസ്ഥാനും ഭാരതും എല്ലാം ഒരേ വികാരമാണ്. ഇന്ത്യയിലെ പ്രതിപക്ഷ ഐക്യത്തെ നരേന്ദ്ര മോദി ഭയപ്പെടുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നത് വർഗീയ താത്പര്യങ്ങൾക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല
