കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിൻ്റേതെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധ സർക്കാരെന്നും അദ്ദേഹം വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് സർക്കാരിനെ ഹൈക്കോടതി വിമർശിച്ച സാഹചര്യത്തിൽ, മൊഴികളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇരകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ പുറത്തു വിടണം. ഹൈക്കോടതി ഇന്ന് നടത്തിയ വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിൻ്റേതെന്ന് രമേശ് ചെന്നിത്തല
