ദില്ലിയിൽ ജനുവരി 1 വരെ പടക്കങ്ങൾ നിർമ്മിക്കാനും സൂക്ഷിക്കാനും വിൽക്കാനും അനുമതിയില്ല. ശൈത്യകാലത്തെ വായു മലിനീകരണ സാധ്യതയ്ക്ക് തടയിടാനാണ് ശ്രമം. സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായിയാണ് ഇക്കാര്യം അറിയിച്ചത്.എല്ലാത്തരം പടക്കങ്ങളുടെയും ഉൽപ്പാദനവും സംഭരണവും വിൽപ്പനയും ഉപയോഗവും സമ്പൂർണമായി നിരോധിച്ചെന്നാണ് മന്ത്രി അറിയിച്ചത്. പടക്കങ്ങളുടെ ഓൺലൈൻ ഡെലിവറിക്കും വിലക്കുണ്ട്. ഈ നിരോധനം ഡൽഹി പോലീസ്, ഡൽഹി മലിനീകരണ നിയന്ത്രണ സമിതി, റവന്യൂ വകുപ്പ് എന്നിവ ചേർന്ന് ഉറപ്പാക്കും.
ദില്ലിയിൽ പടക്കം ഉപയോഗം വിലക്കി സർക്കാർ ഉത്തരവ്
