ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കൊല്ലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ സ്ത്രീകളോട് മാപ്പു പറയണമെന്ന്ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഹൈക്കോടതി സർക്കാരിനെ നിർത്തി പൊരിച്ചുവെന്നും ഹൈക്കോടതി നിർദ്ദേശം പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സിനിമാ മേഖലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ് ഇടതുപക്ഷ സർക്കാർ നടത്തിയത്. ഇത്രയും സ്ത്രീവിരുദ്ധമായ സർക്കാർ കേരളം ഭരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മിന്റെ സ്ത്രീ സൗഹൃദ നിലപാടിലെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് ബോധ്യമായതായും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ സ്ത്രീകളോട് മാപ്പു പറയണമെന്ന് കെ.സുരേന്ദ്രൻ
