എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കർ എ. എൻ ഷംസീറിനെതിരെ വിമർശനവുമായി മേപ്പയൂരിലെ സിപിഎം രക്ത സാക്ഷി ഇബ്രാഹിമിന്റെ മകൻ ഷെബിൻ. ആർഎസ്എസ് പ്രധാന സംഘടനയല്ല പ്രധാന വർഗീയ സംഘടന എന്ന് പറയണം. ആർഎസ്എസിന്റെ വർഗീയത മറന്നുള്ള ഷംസീറിന്റെ പ്രസ്താവന കേട്ട് രക്തസാക്ഷികളുടെ കുടുംബങ്ങൾ തരിച്ചിരിക്കുകയാണെന്ന് ഷെബിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നും ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നുമായിരുന്നു ഷംസീർ പറഞ്ഞത്.
സ്പീക്കർ ഷംസീറിനെതിരെ രക്തസാക്ഷി ഇബ്രഹാമിന്റെ മകൻ
