എല്ലാ കള്ളക്കടത്തുകാരുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് രമേശ് ചെന്നിത്തല. സി.പി.ഐക്ക് മുഖ്യമന്ത്രിയെ കാണുമ്പോൾ അഭിപ്രായം ഇല്ലാതാകുന്നു. പി ശശിയെ മുഖ്യമന്ത്രിക്ക് സംരക്ഷിക്കേണ്ടിവരും. എല്ലാത്തിന്റെയും ഒന്നാംപ്രതി മുഖ്യമന്ത്രി തന്നെയാണ്. ഭരണപക്ഷ എം.എൽ.എയുടെ ഭാഗത്ത് നിന്നാണ് സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. എഡിജിപിയുടെ റിപ്പോർട്ട് ആരാണ് വിശ്വസിക്കുക?. തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് എന്തുകൊണ്ടാണ് ഡിജിപി മടക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
എല്ലാ കള്ളക്കടത്തുകാരുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് രമേശ് ചെന്നിത്തല
