ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പരോൾ കിട്ടുന്നത് നിയമസഭയിൽ ചോദ്യം ചെയ്ത് കെ കെ രമ എം എൽ എ. ടി പി കേസിലെ പ്രതികൾക്ക് ഇത്രയധികം ദിവസത്തെ പരോൾ എങ്ങനെയെന്നായിരുന്നു രമയുടെ ചോദ്യം. ടി പി കേസിലെ പ്രതികൾക്ക് ഇഷ്ടംപോലെ പരോളും ജാമ്യവുവും കിട്ടുന്നുണ്ടെന്നും കേസുമായി ഒരു ബന്ധവുമില്ല എന്നാണ് സർക്കാർ 24 മണിക്കൂറും ആണയിടുന്നത് പക്ഷേ പ്രതികളെ ജയിലിൽ നിർത്താൻ സൗകര്യമില്ലെന്നാണ് സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാലും എങ്ങനെയാണ് ടി പി കേസിലെ പ്രതികൾക്ക് മാത്രം ഇങ്ങനെ പരോൾ കിട്ടുന്നതെന്നും രമ ചോദിച്ചു.
ടിപി കേസ് പ്രതികളുടെ പരോൾ ചോദ്യം ചെയ്ത് രമ
