യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദ് അറസ്റ്റിൽ. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരനാണ് രാകേഷ് അരവിന്ദ്.കേസിലെ മുഖ്യപ്രതിയായ ജയ്സണിനെ ആപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചത് രാകേഷായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. സി ആര് കാര്‍ഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ ആണ് പോലീസ് കേസെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരാൾ കൂടി അറസ്റ്റിലായി
