ചൈനയുമായി ടൂറിസം സഹകരണം ഉൾപ്പെടെ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് മാലദ്വീപ്. തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ധാരണയായി. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലെത്തിയിരുന്നു. ഈ സന്ദർശനത്തിനിടയിൽ ചൈനയുമായി 20 സുപ്രധാന കരാറുകളിൽ അദ്ദേഹം ഒപ്പ് വച്ചു.ടൂറിസം സഹകരണം, ദുരന്തസാധ്യത കുറയ്ക്കൽ, ബ്ലൂ ഇക്കോണമി, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപം ശക്തിപ്പെടുത്തൽ തുടങ്ങിയ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. മാലദ്വീപിന് ചൈന ഗ്രാന്റ് സഹായം നൽകാനും ധാരണയായി.
ചൈനയുമായി ടൂറിസം സഹകരണം ഉൾപ്പെടെ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് മാലദ്വീപ്
