വനിതാസംവരണ ബില്‍ ഇപ്പോള്‍ കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് അബ്ദുല്‍ വഹാബ് എം പി .രാജ്യസഭയിലെ പ്രസംഗത്തില്‍ മുത്തലാഖ് വിഷയത്തില്‍ ബി.ജെ.പിയെ പുകഴ്ത്തുകയല്ല പരിഹസിക്കുകയാണ് ചെയ്തതെന്നും മറിച്ച് വ്യാഖ്യാനിക്കുന്നവര്‍ക്ക് പ്രത്യേക താല്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.വനിത സംവരണ ബില്‍ ചര്‍ച്ചയ്ക്കിടെയാണ് മുത്തലാഖ് നിരോധനത്തോടെ മുസ്ലിം സ്ത്രീകള്‍ ബിജെപിയെ പിന്തുണയ്ക്കുന്നതായി അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ പറഞ്ഞത്.
ബിജെപിയെ പുകഴ്ത്തുകയല്ല പരിഹസിക്കുകയാണ് ചെയ്തതെന്ന് പി.വി.അബ്ദുല്‍ വഹാബ്
