ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് മുൻപായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനും ചൈന പ്രസിഡന്റ് ഷി ജിൻപിങും നരേന്ദ്രമോദിയും തമ്മിൽ അസാധാരണ ചർച്ച. ഫോട്ടോ സെഷന് മുൻപായാണ് മൂന്ന് നേതാക്കളും ചേർന്ന് ഹ്രസ്വ ചർച്ച നടത്തിയത്. ശേഷം, ഉച്ചകോടി വേദിയിൽ മോദി എത്തിയത് വ്ളാദിമിർ പുടിനൊപ്പമാണ്. പുടിനെ കാണുന്നത് എപ്പോഴും ആഹ്ളാദകരമാണെന്നും ഷി ജിൻപിങുമായും പുടിനുമായും കാഴ്ചപ്പാടുകൾ പങ്കുവെച്ചെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ഉച്ചകോടിക്ക് മുൻപായി പുടിനും,ഷി ജിൻപിങും,നരേന്ദ്രമോദിയും തമ്മിൽ അസാധാരണ ചർച്ച
