സിപിഎം നേതാവായിരുന്ന കെ യു ബിജുവിനെ 2008 ജൂൺ 30 ന് ആർഎസ്എസ്-ബിജെപി പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞ് നിർത്തി മാരകമായി അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ സാക്ഷി മൊഴികളിൽ കോടതി അവിശ്വാസം പ്രകടിപ്പിക്കുകയും, തെളിവുകൾ അപര്യാപ്തമെന്നും കോടതി നിരീക്ഷിച്ചതിനെ തുടർന്ന് കേസിൽ 13 ആർഎസ്എസ്-ബിജെപി പ്രവർത്തകരെ കോടതി വെറുതെവിട്ടത്. എന്നാൽ കേസിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പിള്ളി ആർ. രവീന്ദ്രൻ പറഞ്ഞു.
കെയു ബിജു കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി പബ്ലിക് പ്രോസിക്യൂട്ടർ
